തിരുവനന്തപുരം: മദ്യവില വര്‍ധനവിന് പിന്നില്‍ 200 കോടിയുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വില വര്‍ധിപ്പിച്ചത് ഡിസ്റ്റിലറി ഉടമകളെ സഹായിക്കാനാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും എതിരെ പ്രതിപക്ഷ നേതാവ് വിജിലന്‍സ് ഡയറക്ടറെ സമീപിച്ചു. എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് മദ്യവില വര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് തെറ്റാണെന്ന് മനസിലാകുമെന്നും അദ്ദേഹം പറയുന്നു.











