കോഴിക്കോട്: കെഎസ്എഫ്ഇ ചിട്ടി ഓഫീസുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെയ്ഡിന്റെ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കാത്തത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ഗുരുതര അഴിമതിയാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്എഫി അഴിമതിയില്‍ അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അഴിമതിയില്‍ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. ക്രമക്കേട് പുറത്തു വരുമ്പോള്‍ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും കെ.എസ്.എഫ്.ഇയിലെ അഴിമതി അന്വേഷിക്കുമ്പോള്‍ അതിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രോക്ഷംകൊള്ളുന്നത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും. കെ റെയില്‍ പദ്ധതിക്കു പിന്നിലും അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വേ മന്ത്രാലയത്തിന്റെയോ അനുമതിയില്ലെന്നും ചെന്നിത്തല പറഞ്ഞു.