തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് രാജ്യാന്തരമാനമുള്ളതെന്നും സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണം. മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ അഴിമതിയുടേയും പ്രഭവ കേന്ദ്രമായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്നത് ഇതാദ്യം. മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ട്. ഒഴിഞ്ഞുമാറാനാവില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്ത്രീയ്ക്ക് എങ്ങനെ ഐടി വകുപ്പില്‍ ജോലി നല്‍കി? രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ ആര്‍ക്കാണ് ബന്ധം? സ്വര്‍ണക്കടത്ത് കേസില്‍ പ്രൈസ്വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് എന്താണ് ബന്ധം? സ്വര്‍ണം വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടത് ആരാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.











