മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരെ മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നു. തുടക്കം മുതല്‍ ശിവശങ്കറിനെ ന്യായീകരിക്കുകയും കുറ്റമെന്തെന്ന് വരെ ചോദിക്കുകയും ചെയ്തു. എല്ലാം അവസാനിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അംഗീകരിക്കില്ല.ഐടി ഫെലോ എങ്ങനെ ഡ്രീം കേരള സമിതിയില്‍ അംഗമായി? ഐ.ടി വകുപ്പ് മാഫിയ സംഘമായി അധഃപതിച്ചു.
സ്വര്‍ണക്കടത്ത് കേസ് സംസ്ഥാനത്തിന്റെ യശസ്സ് കളങ്കപ്പെടുത്തി. മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. കേസില്‍ ചീഫ് സെക്രട്ടറിതല അന്വേഷണം ഫലപ്രദമല്ലെന്നും സിബിഐ അന്വേഷണമാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
ഇപ്പോള്‍ സിപിഐഎം പാര്‍ട്ടി മുഖ്യമന്ത്രിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുകയാണ്. സെക്രട്ടറിയേറ്റ് ഇന്ന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ജലീല്‍ കിറ്റ് വിതരണം ചെയ്തത് പാര്‍ട്ടി ഓഫീസില്‍ വെച്ചാണ്. വിദേശസഹായം സ്വീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും ചെന്നിത്തല പറഞ്ഞു.