തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി മുന്നില്‍ കണ്ടാണ് സിപിഎം നേതാക്കള്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ടന്ന വ്യാജപ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയം മുന്നില്‍ കണ്ടുകൊണ്ടുളള മുന്‍കൂര്‍ ജാമ്യമെടുലാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ഓരോ ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് രഹസ്യ കൂട്ടുകെട്ട് നിലനില്‍ക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ആസന്നമായ പരാജയത്തില്‍ വിറളിപൂണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും, ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവനും കടകംപിള്ളി സുരേന്ദ്രനുമെല്ലാം യു ഡി എഫ് ബി ജെ പി കൂട്ടുകെട്ടന്ന വ്യാജപ്രചരണവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വന്തം മുഖ്യമന്ത്രിയേ പോലും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത ഇടതുമുന്നണി കള്ളപ്രചരണങ്ങളും വര്‍ഗീയ കാര്‍ഡുമായി രംഗത്തെത്തിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുളള പ്രത്യുപകാരമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ മുഖ്യമന്ത്രി വാ തുറക്കാത്തതിന് കാരണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.