തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റിംഗ് വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് അഴിമതിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019-2020 കാലഘട്ടത്തിലെ ഓഡിറ്റിംഗാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഓഡിറ്റിംഗ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.
കോവിഡ് പ്രതിരോധം സര്‍ക്കാര്‍ മോശമാക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളത്തിലെ കോവിഡ് വ്യാപനം അമ്പരിപ്പിക്കുന്നതാണ്. സര്‍ക്കാരിന്റെ അംലഭാവമാണ് രോഗവ്യാപനത്തിന് കാരണം. മുഖ്യമന്ത്രി വസ്തുതകള്‍ മറച്ചുവെച്ച് തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നതിനായി രമേശ് ചെന്നിത്തല പറഞ്ഞു.












