തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍പ്പെട്ടവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലഹരിക്കടത്ത് ശൃംഖലയുടെ കണ്ണികള്‍ പുറത്തുവരുന്നു. അത്തരം സംഘവുമായി ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി സമ്മതിച്ചു. ഈ വാര്‍ത്തകള്‍ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
ആരുടെ നെഞ്ചിടിപ്പാണ് ഇപ്പോള്‍ കൂടിയത്. കോടിയേരി വിശദീകരിക്കാത്തത് എന്തുകൊണ്ടാണ്. സ്വര്‍ണക്കടത്തും മയക്കുമരുന്ന് കേസും തമ്മില്‍ അഭേദ്യബന്ധമുണ്ട്. സ്വപ്‌നയ്ക്ക് മയക്കുമരുന്ന് കേസുമായി എന്താണ് ബന്ധം? കേരളത്തില്‍ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തെറ്റെന്നും ചെന്നിത്തല പറഞ്ഞു.