തിരുവനന്തപുരം: യുഡിഎഫ് സീറ്റ് പ്രഖ്യാപനം മാര്‍ച്ച് മൂന്നിനുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിങ്കളാഴ്ചയോടെ സീറ്റ് വിഭജനം പൂര്‍ത്തിയാകും. യു ഡി എഫ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിക്കഴിഞ്ഞതായി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എന്നാല്‍, സംസ്ഥാനത്ത് എല്‍ ഡി എഫ് തുടര്‍ ഭരണത്തിന് മികച്ച സാധ്യതയാണ് ഉള്ളതെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.
യു ഡി എഫ് 90ല്‍ അധികം സീറ്റ് നേടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും ബി ജെ പി നല്ല പ്രകടനം നടത്തുമെന്ന് വി മുരളീധരനും പ്രതികരിച്ചു.