പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അസംബന്ധമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കേരളത്തിന്റെ തീരം ഒരു കുത്തക കമ്പനിക്കും തീറെഴുതിയിട്ടില്ല. ഇക്കാര്യങ്ങള്‍ ഫിഷറീസ് വകുപ്പ് ചര്‍ച്ച ചെയ്തിട്ടുമില്ല. ആഴക്കടല്‍ മത്സ്യബന്ധനം പരമ്പരാഗത തൊഴിലാളികള്‍ ഇല്ലാതെ നടപ്പാക്കില്ല. ട്രോളറുകള്‍ക്ക് അനുമതി നല്‍കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ചെന്നിത്തലയ്ക്ക് എന്തുതരം മാനസിക അവസ്ഥയാണെന്നും മന്ത്രി വിമര്‍ശിച്ചു.