തിരുവനന്തപുരം: സ്വപ്‌നയ്ക്ക് ജയിലിലുണ്ടായ ഭീഷണി സര്‍ക്കാര്‍ അറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമഗ്രമായ അന്വേഷണം വേണം, സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്.
സി.എം രവീന്ദ്രന് നേരെയും ഭീഷണിയുള്ളതായി സംശയിക്കുന്നു. രവീന്ദ്രന്റേത് കള്ളക്കളിയാണ്. ചോദ്യം ചെയ്യുന്നതില്‍ നിന്ന് ആരൊക്കെയോ തടയുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.