ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ ആരംഭം. ചാന്ദ്രദര്‍ശനം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച റമദാന്‍ മാസം ഒന്ന് എന്ന അറിയിപ്പ് വന്നത്.
അബുദാബി : ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ മാസം ആരംഭമാണെന്ന് ഈ രാജ്യങ്ങളിലെ ഇസ്ലാമിക കാര്യ വകുപ്പ് അറിയിച്ചു.
മഗ്‌രിബ് നിസ്‌കാരത്തിനു ശേഷം ചാന്ദ്ര ദര്‍ശന കമ്മറ്റിയുടെ അവലോകന ശേഷമാണ് റമദാന്‍ ഒന്ന് ശനിയാഴ്ചയാണെന്ന് അറിയിപ്പ് വന്നത്.
സൗദി അറേബ്യയിലെ മതകാര്യ വകുപ്പ് റമദാന്‍ മാസപ്പിറവി ഔദ്യോഗികമായി സോഷ്യല്‍ മീഡിയയിലൂടെ അറിയച്ചത്.
ഷബാന്‍ മാസത്തിന്റെ അവസാന ദിവസമായി ഏപ്രില്‍ ഒന്ന് മാറുകയും റമദാന്‍ ഒന്ന് ഏപ്രില്‍ രണ്ടിനാണെന്നും സൗദി മതകാര്യ വകുപ്പ് അറിയിച്ചു.
ഒമാനില്‍ മാസപ്പിറവി ദ്യശ്യമാകാത്തതിനാല്‍ റമദാന്‍ ഞായറാഴ്ച ആരംഭിക്കുമെന്നാണ് ഒമാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതിനൊപ്പം മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളിലും ഏപ്രില്‍ മൂന്ന് ഞായറാഴ്ചയാണ് റമദാന്‍ ഒന്ന് ആരംഭിക്കുക.