അയോധ്യ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്ത സംഭവം വിവാദമായി. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ള ആണ് ആര്‍.എസ്.എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. നവ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു. ആലപ്പുഴ ഡിസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് പ്രവര്‍ത്തകര്‍ വിമര്‍ശനവുമായെത്തി.
കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യ സമാജം പ്രസിഡന്റ് കൂടിയായ രഘുനാഥ പിള്ള കടവില്‍ ക്ഷേത്രത്തില്‍ വച്ച് ഫണ്ട് കൈമാറിയത്. ക്ഷേത്ര മേല്‍ശാന്തിക്കാണ് രഘുനാഥ പിള്ള ഫണ്ട് കൈമാറിയത്. ജനുവരി 30 മുതല്‍ ഫെബ്രുവരി 28 വരെയാണ് രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് പിരിവ് നടക്കുന്നത്.