ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം രാം ചരണിനും ബന്ധുവും നടനുമായ വരുണ്‍ തേജിനും രോഗം സ്ഥിരീകരിച്ചു. സോഷ്യല്‍മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. രാം ചരണിന് കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വരുണ്‍ തേജിന് കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. ലക്ഷണങ്ങളൊന്നുമില്ലെന്നും താനുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുളളവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും രാംചരണ്‍ ആവശ്യപ്പെട്ടു.
നവദമ്പതികളായ നിഹാരിക കൊനിദേലയുടെ വീട്ടില്‍ നടന്ന ആഘോഷങ്ങളില്‍ ഇവരുടെ ബന്ധുക്കളും അഭിനേതാക്കളുമായ അല്ലു അര്‍ജുന്‍, അല്ലു സിരിഷ് എന്നിവരും പങ്കെടുത്തിരുന്നു. ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.



















