ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. സസ്‌പെന്‍ഷനിലായ എംപിമാര്‍ പുറത്തുപോകാതെ സഭയില്‍ തുടര്‍ന്നു.ഇതിനെ തുടര്‍ന്നാണ് ഇന്നത്തെ നടപടികള്‍ സഭ നിര്‍ത്തിവെച്ചത്.
രാജ്യസഭയില്‍ ഇന്നലെ പ്രതിഷേധിച്ച് എട്ട് അംഗങ്ങളെയാണ് ഒരാഴ്ച്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനിലായവരില്‍ കെ.കെ രാഗേഷ്, എളമരം കരീം, ഡെറക് ഒബ്രയന്‍ എന്നിവരുമുണ്ട്. ഉപാധ്യക്ഷനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. ജനാധിപത്യ ഇന്ത്യയെ നിശബ്ദമാക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.