രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയെ തീരുമാനിച്ചു. എം.പി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ്. ഓഗസ്റ്റ് 24-നാണ് വോട്ടെടുപ്പ്. എം.വി. ശ്രേയാംസ് കുമാര്‍ ആണ് ഇടതു മുന്നണി സ്ഥാനാര്‍ഥി.
ഇടത് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാണെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ഥിയെ നിര്ത്താതിരുന്നാല് തെറ്റായ സന്ദേശമാകുമെന്ന് യുഡിഎഫ് വിലയിരുത്തിയതിനാലാണ് മത്സരത്തിന് കളമൊരുങ്ങിയത്. പ്രശസ്ത തിരക്കഥാകൃത്തു ചെറിയാൻ കാലപ്പകവാടി സഹോദരനാണ്. എൽഡിഎഫ് സ്ഥാനാർഥി ശ്രേയാംസ് കുമാർ അന്തരിച്ച വീരേന്ദ്ര കുമാറിന്റെ മകനാണ്. ഒരിക്കൽ എംഎൽഎ ആയിട്ടുണ്ട്. ലാൽ വർഗീസിന്റേത് കന്നിയങ്കമാണ്.
















