മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്ത നടപടി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
ശിവശങ്കര്‍ ഇപ്പോള്‍ ഗവണ്മെന്റിന്റെ ഭാഗമല്ല. ആരോപണം ഉയര്‍ന്നപ്പോള്‍തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. സിവില്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം കഴിഞ്ഞ കുറേ നാളായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്ത ഒരു ദിവസം ചൂണ്ടിക്കാണിക്കാനാവുമോ എന്നായിരുന്നു കാനത്തിന്റെ മറുചോദ്യം.











