നടന്‍ രാജിവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം. ബോളിവുഡ് നടനും സംവിധായകനുമായ രാജ് കപൂറിന്റെ ഇളയ മകനാണ് രാജിവ് കപൂര്‍. സഹോദരഭാര്യ നീതു കപൂറാണ് വിവരം അറിയിച്ചത്. ഏക് ജാന്‍ ഹൈന്‍ ഹേയ് ഹം(1983 ) എന്ന സിനിമയിലൂടെ ആയിരുന്നു രാജീവിന്റെ അഭിനയ ജീവിതത്തിലേക്കുള്ള അരങ്ങേറ്റം. രാം തേരി ഗംഗാ മെയ്ലി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
മേരാ സാഥി, ഹം തു ചലേ പര്‍ദേസ്, ആസ്മാന്‍ തുടങ്ങിയവയും രാജീവ് കപൂര്‍ അഭിനയിച്ച സിനിമകളാണ്. നടന്‍ എന്നതിനൊപ്പം സംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്ന നിലയിലും രാജീവ് കപൂര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.










