ഹൈദരാബാദ്: രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനില്‍ തീപിടുത്തം. ലോക്കോപൈലറ്റിന്റെ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്ന ട്രെയിനിലാണ് തീപിടുത്തമുണ്ടായത്. തെലുങ്കാനയിലെ വികാരാബാദ് ജില്ലയിലെ നവാന്ദ്ഗി സ്റ്റേഷനിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
എന്‍ജിനില്‍ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രയിന്‍ നിര്‍ത്തിയിടുകയും തീപടര്‍ന്ന ഭാഗം മറ്റ് കോച്ചുകളില്‍ നിന്നും വേര്‍പ്പെടുത്തുകയും ചെയ്തു. അതിനാലാണ് വന്‍ അപകടം ഒഴിവായത്. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. അപകട കാരണം വ്യക്തമല്ല.












