കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് വീണ്ടും രാജ്‌നാഥ് സിംഗ്. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും. സമഗ്രമായ പരിഷ്‌കാരങ്ങള്‍ ഫലം കാണാന്‍ കുറച്ച് സമയമെടുക്കും. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ മാറ്റങ്ങള്‍ കാണും. അല്ലാത്തപക്ഷം ചര്‍ച്ചകളിലൂടെ നിയമങ്ങള്‍ പരിഷ്‌കരിക്കാമെന്നും രാജ്‌നാഥ് സിംഗ്
ചര്‍ച്ചകളിലൂടെ മാത്രമേ കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂവെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി. ഡിസംബര്‍ 29ന് നടക്കുന്ന ചര്‍ച്ചകള്‍ കര്‍ഷകരുടെ കാഴ്ച്ചപ്പാടില്‍ നിന്നാണെങ്കില്‍ പരിഹരിക്കപ്പെടും. പ്രശ്‌നം രാഷ്ട്രീയവത്കരിക്കുന്ന രാഷ്ട്രീയക്കാരുടെ വീക്ഷണകോണില്‍ നിന്നാകരുത് ചര്‍ച്ചയെന്നും മന്ത്രി പറഞ്ഞു.