രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്രസിങ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനാണ് ഭന്‍വര്‍ ലാല്‍ ശര്‍മ. വിഷയത്തില്‍ സച്ചിന്‍ നിലപാട് അറിയിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കുതിരക്കച്ചവടത്തിന് വന്‍തോതില്‍ ബിജെപി പണമിറക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.