ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രജനികാന്ത് ഇന്ന് ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന. ഇതുവരെയുളള പരിശോധനാ ഫലങ്ങളിലൊന്നും ആശങ്കപ്പെടാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉച്ചക്ക് ശേഷം ഡോക്ടര്‍മാരുടെ സംഘം വീണ്ടും പരിശോധന നടത്തും. അതിന് ശേഷമായിരിക്കും തീരുമാനം ഉണ്ടാവുക.
രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെറ്റിലെ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 22ന് അദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വിധേയമാക്കി. എന്നാല്‍ അദ്ദേഹത്തിന്റെ കോവിഡ് പരിശോധനഫലം നെഗറ്റീവായിരുന്നു.