ചെന്നൈ: തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ‘ മാറ്റണം, എല്ലാം മാറ്റണം, ഇപ്പോള്‍ മാറ്റിയില്ലെങ്കില്‍ പിന്നെ എപ്പോഴും കഴിയില്ല’ എന്നാണ് അദ്ദേഹം പറയുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പിന്തുണയോടെ ജയിച്ച് തമിഴ്‌നാട്ടില്‍ ജാതിമതഭേദമന്യേ, സത്യസന്ധമായ ആത്മീക രാഷ്ട്രീയം സൃഷ്ടിക്കുമെന്നത് ഉറപ്പാണെന്ന് രജനികാന്ത് പറഞ്ഞു.
ஜனவரியில் கட்சித் துவக்கம்,
டிசம்பர் 31ல் தேதி அறிவிப்பு. #மாத்துவோம்_எல்லாத்தையும்_மாத்துவோம்#இப்போ_இல்லேன்னா_எப்பவும்_இல்ல 🤘🏻 pic.twitter.com/9tqdnIJEml— Rajinikanth (@rajinikanth) December 3, 2020
പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് ഭാരവാഹികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. കോവിഡ് സാഹചര്യവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി രജനി ഇതുവരെ നിലപാട് വ്യക്തമാക്കാതെ മാറിനില്‍ക്കുകയായിരുന്നു.