ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ ബിജെപിയിലേക്ക് സ്വാധിനിക്കുന്നതിനുളള ശ്രമങ്ങള്‍ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി നവംബര്‍ 21 ശനിയാഴ്ച രജനീകാന്തുമായി കൂടിക്കാഴ്ച നടത്തും. വേല്‍ യാത്ര അവസാനിക്കുന്ന ഡിസംബര്‍ 6 ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ രജനികാന്തിന്റെ ബിജെപി പ്രവേശനം സാധ്യമാക്കാനാണ് ശ്രമം. ബിജെപി അനുകൂല നിലപാടുകളുമായി ഈ അടുത്ത കാലത്തായി രജനികാന്തും സജീവമാണ്.
ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി വഴി ബിജെപി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണുന്നു എന്നതിന്റെ സൂചനയാണ് അമിത് ഷായുമായുള്ള ചര്‍ച്ച വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകളായിട്ടാണ് ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തുന്നത്. ഈ ഘട്ടത്തിലാണ് അമിത് ഷാ രജനികാന്ത് കൂടിക്കാഴ്ച.