തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് തടസമില്ല. അതേസമയം, നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും മഴ തുടരുകയാണ്. നാഗപട്ടണം, പുതുക്കോട്ടെ ഉള്‍പ്പടെ തമിഴ്‌നാടിന്റെ ചില ജില്ലകളിലും ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളിലും മഴയുണ്ട്.