രാജ്യത്ത് ശൈത്യകാലത്തിന്റെ വരവറിയിച്ച് മഴയും മേഘാവൃതമായ ആകാശവും. തലസ്ഥാനമായ അബുദാബിയില്‍ പലേടങ്ങളിലും നേരിയ മഴ പെയ്തു.
അബുദാബി : ശൈത്യകാലത്തിന്റെ തീവ്രതയിലേക്ക് രാജ്യം മാറുന്നതിന്റെ സൂചനയുമായി അബുദാബിയില്‍ മഴയെത്തി. ദുബായ്, ഷാര്‍ജ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളില്‍ മൂടിക്കെട്ടിയ ആകാശമായിരുന്നു.
അടുത്ത ദിവസങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
അബുദാബിയില്‍ പലയിടങ്ങളിലും നേരിയ മഴ ലഭിച്ചു. പലയിടങ്ങളിലും രാത്രി താപനില പതിനഞ്ച് ഡിഗ്രി സെല്‍ഷ്യല്‍സിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. റാസ് അല്‍ ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ പത്തു ഡിഗ്രിയാകും രാത്രി താപനില.
#Today.. the first day of #winter.#UAE_BARQ_EN pic.twitter.com/Zbzoqi1Vzm
— UAE BARQ (@UAE_BARQ_EN) December 22, 2021
ബുധനാഴ്ച അല്‍ ഐനില്‍ 9.8 ഡിഗ്രി യാണ് താപനില രേഖപ്പെടുത്തിയത്. അബുദാബിയില്‍ ഉയര്‍ന്ന താപനില 27 ഡിഗ്രിയാണ് . കുറഞ്ഞ താപനില 17 ഡിഗ്രിയും. ദുബായിലെ കുറഞ്ഞ താപനില 19 ഉം ഉയര്‍ന്ന താപനില 27 ഡിഗ്രിയുമാണ്.
കാലാവസ്ഥ നിരീക്ഷകരുടെ കണക്കില്‍ ഡിസംബര്‍ 22 ആണ് യുഎഇയിലെ ശൈത്യകാലത്തിന്റെ ആദ്യ ദിവസം. നാല്‍പതു ദിവസമാണ് യുഎഇയിലെ ശൈത്യകാലമെന്നും അറബ് യൂണിയന്‍ ഓഫ് അസ്‌ട്രോമി ആന്‍ഡ് സ്‌പേസ് സയന്‍സിലെ ഇബ്രാഹിം അല്‍ ജാര്‍വന്‍ പറയുന്നു.













