ഡല്‍ഹി: കോവിഡ് പ്രതിസന്ധിയ്ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കൊറോണക്കാലത്തെ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്ന കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. തന്റെ ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രതികരിച്ചത്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നതിനിടെയാണ് ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി പരസ്യമായി പ്രതികരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളെ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
कोरोना काल में सरकार की उपलब्धियां:
● फरवरी- नमस्ते ट्रंप
● मार्च- MP में सरकार गिराई
● अप्रैल- मोमबत्ती जलवाई
● मई- सरकार की 6वीं सालगिरह
● जून- बिहार में वर्चुअल रैली
● जुलाई- राजस्थान सरकार गिराने की कोशिशइसी लिए देश कोरोना की लड़ाई में 'आत्मनिर्भर' है।
— Rahul Gandhi (@RahulGandhi) July 21, 2020
കൊറോണക്കാലത്തെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇവയാണ് – ഫെബ്രുവരിയില്‍ ഹെലോ ട്രംപ്, മാര്‍ച്ചില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ താഴെയിറക്കി, ഏപ്രില്‍ മെഴുകുതിരി കത്തിക്കല്‍, മെയ്യില്‍ സര്‍ക്കാരിന്‍രെ ആറാം വാര്‍ഷികാചരണം, ജൂണില്‍ ബീഹാറിലെ വെര്‍ച്വല്‍ റാലി, ജൂലൈയില്‍ ഗാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ താഴെയിറക്കാനുളള ശ്രമം. ഇതുകൊണ്ടാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം സ്വയംപര്യാപ്തമാകുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രവര്‍ത്തനങ്ങളെ നേരത്തെയും രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തിരുന്നു.




















