ന്യൂഡല്‍ഹി: ചൈനക്കെതിരെ പ്രതികരിക്കാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പറയണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. വടക്കന്‍ സിക്കിമില്‍ കടന്നുകയറിയ ചൈനയെ കുറിച്ച് കേന്ദ്രം ഇതുവരെ പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് രാഹുലിന്റെ പ്രതികരണം.
‘അധികം ഭയപ്പെടരുത്, ധൈര്യത്തോടെ ചൈനയെ കുറിച്ച് പറയൂ’ -രാഹുല്‍ ചൂണ്ടിക്കാട്ടി. സിക്കിം അതിര്‍ത്തിയില്‍ ചൈന പുതിയ റോഡും പോസ്റ്റും നിര്‍മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതിന്റെ പത്രവാര്‍ത്തയുടെ ഭാഗവും രാഹുല്‍ ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
इतना भी मत डरो,
आज हिम्मत करके
चीन की बात करो! pic.twitter.com/ENBdEPwAVW— Rahul Gandhi (@RahulGandhi) January 31, 2021
ചൈന ഇന്ത്യന്‍ ഭൂമി കൈയേറുമ്പോള്‍ മോദിയുടെ 56 ഇഞ്ച് എവിടെയായിരുന്നെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. രാജ്യത്തെ വിഭജിക്കുകയാണ് മോദിയുടെ ലക്ഷ്യം. സമ്പദ്ഘടന തകര്‍ന്നുവെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.











