രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.രാഹുൽ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും പ്രതിഷേധാർഹവും അപലപനീയവുമാണെന്നും അദ്ദേഹം പറഞ്ഞു.
My friend used to do this during morning prayers.😂😂😂😂#RahulGandhi pic.twitter.com/NrDvObYWwU
— Gaurav Ojha (@GauravO54380477) October 1, 2020
ഉത്തർപ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് രാഹുൽഗാന്ധിയെ ഉത്തർപ്രദേശിൽ അവിടത്തെ പോലീസും ഭരണകക്ഷി ക്കാരും കയ്യേറ്റം ചെയ്തത്.