ഡല്‍ഹി: രാമന്‍ മാനവികതയുടെ പ്രതീകമാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധി പ്രതികരണവുമായി എത്തിയിരിക്കുന്നത്. രാമന്‍ സ്‌നേഹമാണെന്നും അത് വെറുപ്പില്‍ പ്രകടമാവില്ല. രാമന്‍ കരുണയാണ്. ഒരിക്കലും ക്രൂരത കാണിക്കാന്‍ കഴിയില്ല. രാമന്‍ നീതിയാണ് ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
मर्यादा पुरुषोत्तम भगवान राम सर्वोत्तम मानवीय गुणों का स्वरूप हैं। वे हमारे मन की गहराइयों में बसी मानवता की मूल भावना हैं।
राम प्रेम हैं
वे कभी घृणा में प्रकट नहीं हो सकतेराम करुणा हैं
वे कभी क्रूरता में प्रकट नहीं हो सकतेराम न्याय हैं
वे कभी अन्याय में प्रकट नहीं हो सकते।— Rahul Gandhi (@RahulGandhi) August 5, 2020
അതേസമയം, ഭൂമി പൂജയെ കുറിച്ചും ക്ഷേത്രനിര്‍മ്മാണത്തെ കുറിച്ചും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിട്ടില്ല. ഇന്നലെ ഭൂമി പൂജയ്ക്ക് പിന്തുണ അര്‍പ്പിച്ചു കൊണ്ടുളള പ്രിയങ്കാഗാന്ധിയുടെ ട്വീറ്റും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ശ്രീരാമനുളള ഭൂമി പൂജ ദേശിയ ഐക്യത്തിനുളള അവസരമാകട്ടെയെന്ന് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.











