തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധി എംപിയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ചെന്നിത്തല പറഞ്ഞു. അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇവിടെ തങ്ങളെ പോലെയുള്ള നേതാക്കളുണ്ട്. രാഹുല്‍ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞത് അഭിനന്ദനമായി കാണേണ്ടതില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Also read: മറ്റുള്ളവർക്ക് ദർശനം വേണ്ടേ?’: ശബരിമലയിൽ ദിലീപിന്റെ ‘വിഐപി’ ദർശനത്തെ വിമർശിച്ച് ഹൈക്കോടതി
അതിനിടെ രാഹുലിനെതിരെയുള്ള ചെന്നിത്തലയുടെ പ്രതികരണം കോണ്‍ഗ്രസ് നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. വയനാട് മണ്ഡലത്തില്‍ നിന്നുള്ള ങജ ആയ രാഹുല്‍ പ്രാദേശിക വിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്നുള്ള ചെന്നിത്തലയുടെ പ്രതികരണം അതിരു കടന്നതാണെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.