കേന്ദ്ര ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെയും ഈ ഏജൻസികളെ വച്ച് നിരവധി കേസെടുത്തു. വരുതിയിൽ നിൽക്കാത്തവരെ സിബിഐ, ഇ.ഡി തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് നീതി കിട്ടാനായി സ്ഥാപിച്ച സ്ഥാപനങ്ങളെ മോദി സർക്കാർ രാഷ്ട്രീയ ആയുധമാക്കുന്നു. രാഷ്ട്രീയ താൽപര്യത്തിനായി സിബിഐയേയും ED യേയും ഉപയോഗിക്കുന്നതിനെ കോൺഗ്രസ് അനുകൂലിക്കില്ല. അതിനെ ശക്തമായി എതിർക്കും. അന്വേഷണ ഏജൻസികൾ പ്രധാനമന്ത്രിയുടേയോ ബി ജെ പി യുടേയോ സ്വത്തല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.