ഇടതു സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കേറ്റ തിരിച്ചടിയാണ് കെഎസ്ആര്‍ടിസി റഫറണ്ടത്തില്‍ സിഐടിയു നേതൃത്വം നല്‍കിയ കെഎസ്ആര്‍റ്റിഇഎക്ക് 14 ശതമാനം വോട്ട് കഴിഞ്ഞ തവണത്തെക്കാള്‍ നഷ്ടപ്പെട്ടതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി.
ബിഎംഎസ് നേതൃത്വം നല്‍കുന്ന സംഘടനയ്ക്ക് ഇത്തവണ അംഗീകാരം നേടാനായത് സി ഐടിയുവിന്റെ വോട്ടിംഗ് ഷെയറില്‍ വന്ന ചോര്‍ച്ചയാണ്.കഴിഞ്ഞ തവണ 8.30 ശതമാനം വോട്ട് മാത്രം ഉണ്ടായിരുന്ന ബിഎംഎസ് ഇപ്പോള്‍ 18.21 ശതമാനമായി ഉയര്‍ത്തി.സി ഐടിയുവില്‍ നിന്നും വിട്ടുപോയ തൊഴിലാളികള്‍ ബിഎംഎസിനാണ് വോട്ട് നല്‍കിയതെന്ന് ഇതിലൂടെ വ്യക്തം. എഐടിയുസിയാകട്ടെ അംഗീകാരം കിട്ടിയില്ലെന്ന് മാത്രമല്ല,കഴിഞ്ഞ തവണത്തേക്കാള്‍ നിലമെച്ചപ്പെടുത്താനും കഴിഞ്ഞില്ല.
കെഎസ്ആര്‍ടിയിസില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ട 10000 ത്തോളം ജീവനക്കാരില്‍ ഭൂരിഭാഗം പേരും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന റ്റിഡിഎഫില്‍ നിന്നാണ്. എന്നിട്ടും കഴിഞ്ഞ തവണത്തെക്കാള്‍ രണ്ടു ശതമാനം വോട്ട് ഷെയര്‍ മാത്രമാണ് കുറവ് വന്നത്. റ്റിഡിഎഫ് ആകെ 23.37 ശതമാനം വോട്ട് നേടിയാണ് അംഗീകാരം നിലനിര്‍ത്തിയത്.
അംഗീകാരം ലഭിക്കുമെന്ന് പ്രചാരണം നടത്തിയ വെല്‍ഫെയര്‍ യൂണിയന് 9 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തൊഴിലാളികളില്‍ നിന്നുള്ള തിരിച്ചടി ഭയന്ന് ഒന്നര വര്‍ഷത്തോളം റഫറണ്ടം നടത്തുന്നത് വൈകിപ്പിക്കാന്‍ സി ഐടിയു ശ്രമിച്ചു. എന്നാല്‍ റ്റിഡിഎഫ് ഹൈക്കോടതിയില്‍ നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് റഫറണ്ടം നടത്താന്‍ അംഗീകാരം കോടതി നല്‍കിയതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ 2016 ലെ റഫറണ്ടത്തില്‍ 39210 തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 27471 തൊഴിലാളികളാണുള്ളതെന്നും തമ്പാനൂര്‍ രവി ചൂണ്ടിക്കാട്ടി.

















