സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് ഇതിന് മുന്‍പും കാണികളില്‍ നിന്ന് വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍. ഇത്തവണ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും നേരെ സമാന അനുഭവം ഉണ്ടായതിന് പിന്നാലെയാണ് അശ്വിന്റെ വെളിപ്പെടുത്തല്‍.
This must be dealt with an iron fist and we must make sure it doesn't happen again – @ashwinravi99 on the racial abuses being hurled at India players at the SCG#AUSvIND pic.twitter.com/Rlv9hMIHVq
— BCCI (@BCCI) January 10, 2021
”അഡ്‌ലെയ്ഡിലും മെല്‍ബണിലും കാര്യങ്ങള്‍ ഇത്ര മോശമായിരുന്നില്ലെങ്കിലും സിഡ്നിയില്‍ ഇത് പതിവാണ്. മുമ്പും എനിക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടത്തെ ആരാധകര്‍ മോശമായി പെരുമാറുന്നവരാണ്. എനിക്കറിയില്ല അവര്‍ എന്തിനാണിങ്ങനെ ചെയ്യുന്നുവെന്ന്.” – അശ്വിന്‍ പറഞ്ഞു.
മൂന്നാം ദിനത്തിലെ മത്സരം അവാനിച്ച ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാച്ച് റഫറി ഡേവിഡ് ബൂണിന് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായി ആസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് മേധാവി സീന്‍ കരോള്‍ അറിയിച്ചു.
Cricket Australia has reaffirmed its zero-tolerance policy towards discriminatory behaviour in all forms following the alleged racial abuse of members of the Indian cricket squad by a section of the crowd at the SCG yesterday. Full statement 👇 pic.twitter.com/34RYcfKj8q
— Cricket Australia (@CricketAus) January 10, 2021