കൊല്ലം: കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അല്‍ ഷാനി സലീം (31) ആണ് ആത്മഹത്യ ചെയ്തത്. പുള്ളിമാന്‍ ജംഗ്ഷനിലെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നവെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആത്മഹത്യ ചെയ്യുന്ന പ്രവണതകള്‍ കൂടി വരികയാണ്.
