യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സഹകരിക്കുന്ന പശ്ചാത്തലത്തിലാണ് ഖത്തറിന്റെ നിലപാട് വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയത്.
ദോഹ : ഇസ്രയേലുമായി നിലവിലുള്ള നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ അബ്ദുറഹ്‌മാന്‍.
യുഎസ് സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രയേലുമായി സഹകരിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഖത്തറിന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
സ്വതന്ത്ര പലസ്തീന്‍ യഥാര്‍ത്ഥ്യമാകും വരെ ഖത്തറിന്റെ നിലപാടില്‍ മാറ്റം ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, പലസ്തീനികള്‍ക്ക് അവശ്യവസ്തുക്കളും സഹായങ്ങളും നല്‍കുന്നതിനു മാത്രമാണാ ഇസ്രയേലുമായി സഹകരിക്കുക.
യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ യുഎസ് സാന്നിദ്ധ്യത്തില്‍ ഒപ്പുവെച്ച അബ്രഹാം കരാറിനുള്ള സാധ്യത അദ്ദേഹം തള്ളി.
ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങള്‍ ഖത്തര്‍ വേണ്ടെന്ന് വെച്ചത് 2002 ലാണ്. ജിസിസി രാജ്യങ്ങളുടെ അന്നത്തെ നിലപാടില്‍ നിന്ന് മാറ്റംവരുത്തിയാണ് യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സഹകരിക്കുന്നത്.
സൗദി അറേബ്യയുമായി സഹകരണത്തിന് തയ്യാറാണെന്ന് അടുത്തിടെ യുഎഇ സന്ദര്‍ശിക്കവെ ഇസ്രയേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് പറഞ്ഞിരുന്നു.












