വിമാനയാത്രാക്കൂലി എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. ഇനിയും ഒമ്പത് മാസം ബാക്കി നില്‍ക്കേ റോഡ് മാര്‍ഗം ദോഹയ്ക്ക് പോകുന്നതിനെ കുറിച്ചും ആരാധകര്‍ ചിന്തിക്കുന്നു.
അബുദാബി : തങ്ങളുടെ അയല്‍ രാജ്യത്ത് ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം നടാടെ അരങ്ങേറുകയാണ് ഈ അവസരം ഇനി എന്ന് വരുമെന്ന് ഒരു ഉറപ്പുമില്ല.
പക്ഷേ, സ്റ്റേഡിയത്തില്‍ ഇരുന്ന് നേരിട്ട് കളികാണാനുള്ള പരിശ്രമം അതികഠിനമാണെന്ന് ഇവിടെയുള്ള ഫുട്‌ബോള്‍ പ്രേമികള്‍ മനസ്സിലാക്കി തുടങ്ങിയിട്ടേയുള്ളു.
വിമാനയാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നതും കളി കാണാനുള്ള ടിക്കറ്റ് ഇനി നറുക്കെടുപ്പിലൂടെ വിതരണം ചെയ്യുമെന്നതെല്ലാം ഇവരുടെ ചങ്കിടിപ്പ് കൂട്ടുകയാണ്.
്ഒരു മണിക്കൂറില്‍ താഴെ മാത്രം പറന്നാല്‍ എത്താവുന്ന ദോഹയിലേക്ക് സാധാരണ നിരക്ക് 300 ദിര്‍ഹമാണ്. എന്നാല്‍, ഇപ്പോള്‍ ലോകകപ്പിലെ തിരക്കു മൂലം 5000 ദിര്‍ഹത്തോളം എത്തിയിരിക്കുകയാണ്.
അതിര്‍ത്തി കടന്നുള്ള റോഡിലൂടെയുള്ള യാത്രയായാല്‍ വലിയ ചെലവൊന്നും വരില്ല. ദുബായില്‍ നിന്നും ദോഹയിലേക്ക് കേവലം 695 കിലോമീറ്റര്‍ മാത്രമാണ് ദൂരം. അബുദാബിയില്‍ നിന്നും 588 കിലോമീറ്ററും.
ഖത്തറിലേക്ക് പോകുന്നതിനായി കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റും നെഗറ്റീവ് പിസിആര്‍ റിസള്‍ട്ടും മതിയാകും. യുഎഇ പൗരന്‍മാര്‍ക്ക് വീസ ആവശ്യമില്ല. റെസിഡന്‍സ് വീസയുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വീസ ലഭിക്കുകയും ചെയ്യും യുഎഇയില്‍ നിന്നും സൗദി അതിര്‍ത്തിയും പിന്നീട് ഖത്തര്‍ അതിര്‍ത്തിയും കടന്നു വേണം ദോഹയിലെത്താന്‍. സൗദി വീസ ലഭിക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടി വരും.
ആറു മണിക്കൂര്‍ കൊണ്ട് ദോഹയിലെത്താം. 150 ദിര്‍ഹത്തില്‍ താഴെ മാത്രമാകും ഇന്ധന ചെലവ്. ജിസിസി രാജ്യങ്ങള്‍ കവര്‍ ചെയ്യുന്ന വാഹന ഇന്‍ഷുറന്‍സും താല്‍ക്കാലികമായി എടുക്കേണ്ടിവരും. മൂന്നു മാസത്തേക്കുള്ള ജിസിസി ഇന്‍ഷുറന്‍സിന് 200 ദിര്‍ഹത്തോളം മുടക്കണം.
യുഎഇ അതിര്‍ത്തി പിന്നിട്ട് സൗദിയിലൂടെ 120 കിലേങാ മീറ്റര്‍ കഴിഞ്ഞാല്‍ ഖത്തര്‍ അതിര്‍ത്തിയായി. കര മാര്‍ഗ്ഗം അതിര്‍ത്തികള്‍ കടന്നു പോകാന്‍ യാത്ര രേഖകളും മറ്റും കാണിക്കുന്നതിനും സുരക്ഷാ ചെക്കിംഗിനും മറ്റും രണ്ട് മണിക്കൂര്‍ കാലതാമസം ഉണ്ടാകാനിടയുണ്ട്.
വിമാന യാത്രയുടെ ചെലവ് നോക്കുമ്പോള്‍ ഏഴു മണിക്കുൂര്‍ യാത്ര ചെയ്ത് ഇന്ധനവും ഇന്‍ഷുറന്‍സും വീസ ചെലവും ഉള്‍പ്പടെ മുന്നൂറ് -നാന്നൂറ് ദിര്‍ഹത്തിനടുത്ത് മാത്രമെ വരികയുള്ളു.