ജനുവരി മൂന്നിന് പ്രാബല്യത്തില്‍ വരുന്ന പുതിയ ഗ്രീന്‍ ലിസ്റ്റില്‍ ഖത്ത്രര്‍, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതായി അബുദാബി സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
അബുദാബി: യാത്രക്കാര്‍ക്ക് ക്വാറന്റില്‍ ഇല്ലാതെ അബുദാബിയില്‍ വന്നിറങ്ങാനുള്ള രാജ്യങ്ങളുടെ പുതിയ ലിസ്റ്റില്‍ ഖത്തറും യുകെയും റഷ്യയും ഉള്‍പ്പെട്ടതായി ദേശീയ വാര്‍ത്ത ഏജന്‍സിയായ വാം റിപ്പോര്‍ട്ടു ചെയ്തു.
യുകെ, ഖത്തര്‍, റഷ്യ, ലെബനണ്‍, എന്നിവ കൂടാതെ അല്‍ജിരിയ. മൊറോകോ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടും.
An updated Green List of countries, regions and territories from where individuals can enter #AbuDhabi emirate has been released, effective 3 January 2022.#WamNews pic.twitter.com/XnnFeIEMYV
— WAM English (@WAMNEWS_ENG) January 1, 2022
അബുദാബിയില്‍ പൊതു ഇടങ്ങളിലും റെസ്റ്റോറന്റുകളിലും പ്രവേശനം ലഭിക്കുന്നതിന് ഗ്രീന്‍പാസ് നിര്‍ബന്ധമാണ്. പതിനാലു ദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് എടുത്ത് നെഗറ്റീവ് ഫലം ലഭിച്ചവര്‍ക്കും പൂര്‍ണതോതില്‍ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും മാത്രമാണ് അല്‍ ഹോസ്ന്‍ ആപില്‍ ഗ്രീന്‍ പാസ് ലഭിക്കുക.
യുഎഇയില്‍ ഞായറാഴ്ച പുതിയതായി 2,600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു