കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലും പുതുവത്സര ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിലും കടുത്ത നിയന്ത്രണങ്ങളുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം.
ദോഹ : ഇടവേളക്കു ശേഷം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 മുതല്‍ നടപ്പിലാക്കാന്‍ ഖത്തര്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 317 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടെ വിദേശത്ത് നിന്നും വന്ന യാത്രക്കാരില്‍ നടത്തിയ പരിശോധനയില്‍ 126 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് സാദ്ധ്യത കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായും മറ്റും നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആരോഗ്യ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി.
വാക്‌സിനെടുത്തവരെയോ റാപിഡ് ആന്റിജന്‍ അല്ലെങ്കില്‍ പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചവരെയും മാത്രമെ പൊതുപരിപാടിയുള്ള സ്ഥലങ്ങളില്‍ പങ്കെടുപ്പിക്കാവുള്ളു എന്നാണ് നിര്‍ദ്ദേശം.
പ്രദര്‍ശനങ്ങള്‍, പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്താന്‍ ആരോഗ്യ വകുപ്പിന്റെ അനുമതി ആവശ്യമാണ്.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനമെടുത്തത്.
പുതിയ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ എല്ലാ അവധികളും റദ്ദു ചെയ്തിട്ടുമുണ്ട്. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഖത്തര്‍ കര്‍ക്കശമാക്കി. വെള്ളിയാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.












