കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് കേസുകള്‍ വീണ്ടും ആയിരം കടന്നു.
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനിടെ 1,177 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 186 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെയുള്ള ആകെ കോവിഡ് കേസുകളുടെ എണ്ണം 2,53,536 ആണ്. രോഗമുക്തരായവര്‍ 2,46,076 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആരും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവര്‍ 618.
പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 351 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 826 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.
നിലവിലെ കോവിഡ് രോഗികള്‍ 6,842 ആണ്. അതേസമയം, കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ നാലു പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 32 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നും ശക്തമായ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.