അടുത്ത വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പ് മാമാങ്കത്തിനുള്ള ട്രയല്‍സായിരുന്നു ഇക്കഴിഞ്ഞ ദിവസം അവസാനിച്ച അറബ് കപ്പ് മത്സരങ്ങള്‍.
ദോഹ : ലോകകപ്പ് നടത്തുന്നതിനുള്ള ദോഹയുടെ കാര്യക്ഷമതയാണ് ഇക്കഴിഞ്ഞ ദിവസം അവസാനിച്ച അറബ് കപ്പ് മത്സരങ്ങളുടെ നടത്തിപ്പിലൂടെ ഫിഫ അധികൃതര്‍ പരീക്ഷിച്ചത്.
ഒമിക്രോണ്‍ ഭീതിയുടെ നിഴലിലാണെങ്കിലും ലോക്കല്‍ ഫുട്‌ബോള്‍ ആരാധകരുടെ ആവശേപങ്കാളിത്തം കൊണ്ട് സജീവമായിരുന്നു മത്സരങ്ങള്‍.
19 ദിവസം നീണ്ട അറബ് കപ്പ് മത്സരങ്ങളുടെ നടത്തിപ്പിന്റെ പ്രധാന ശ്രദ്ധ സ്റ്റേഡിയങ്ങളിലേക്കുള്ള മെട്രോ സൗകര്യങ്ങളുടെ സേവനമായിരുന്നു.
അറബ് കപ്പ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയങ്ങളിലേക്ക് കാണികളുടെ വന്‍ഒഴുക്കാണ് അനുഭവപ്പെട്ടത്. മത്സരങ്ങളിലെ ജനബാഹുല്യം കോവിഡ് ആശങ്ക പരത്തിയെങ്കിലും ഇക്കാലയളവില്‍ കാര്യമായ കോവിഡ് കേസ് വര്‍ദ്ധന ഉണ്ടായില്ലെന്ന് ഖത്തര്‍ ഹെല്‍ത്ത് അഥോറിറ്റി അധികൃതര്‍ അറിയിച്ചു.
Cultural shows from all over the globe, passionate supporters & great football 🎶🌍🙌⚽️Relive the fantastic atmosphere at Al-Bayt Stadium during yesterday’s FIFA Arab Cup final. Algeria 🇩🇿 vs. 🇹🇳 Tunisia through this video. Full vlog on our YouTube channel soon #FIFArabCup #Qatar pic.twitter.com/Nrzv4LDuRp
— Football Qatar (@FootballQatar) December 19, 2021
വിദേശത്ത് നിന്നും വന്ന നാലുപേര്‍ക്ക് അടുത്തിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചെങ്കിലും ഇവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
അറബ് കപ്പ് നടന്നപ്പോള്‍ പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നു.
ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ നിത്യേന നാലു മത്സരങ്ങള്‍ നടക്കുമ്പോള്‍ ഒരാള്‍ക്ക് കുറഞ്ഞത് രണ്ടു മത്സരങ്ങളെങ്കിലും കാണാനുള്ള ഗതാഗത സൗകര്യം ഒരുക്കുക എന്ന വെല്ലുവിളിയാണ് സംഘാടകരുടെ മുന്നിലുള്ളത്. ഖത്തര്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനായി വിദേശങ്ങളില്‍ നിന്ന് എത്തുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.
It is not a Five Star Hotel but a football stadium in Qatar which is going to host the FIFA World Cup from 21st Nov to 18 Dec next year. It will be the first football World Cup ever to be held in Arab World pic.twitter.com/HBua8MMCZS
— Mirza Iqbal Baig (@mirzaiqbal80) December 22, 2021
ഇതിനായി മെട്രോ സൗകര്യങ്ങള്‍ ക്രമപ്പെടുത്തുകയാണ് പരിഹാരം. ആകെയുള്ള എട്ട് സ്റ്റേഡിയങ്ങളില്‍ മൂന്ന് എണ്ണത്തിന് മെട്രോയുമായി നേരിട്ട് കണക്ഷന്‍ ഇല്ല. ഇവിടങ്ങളിലേക്ക് ഫീഡര്‍ ബസ്സുകളാണുള്ളത്.
ഫുട്‌ബോള്‍ ആരാധര്‍ക്കായി ദോഹ മെട്രോ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്.
ദോഹ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഒരുക്കങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഡ്രോണ്‍ ലൈറ്റ് ഷോ പോലുള്ള ആകര്‍ഷക പരിപാടികളും ഇക്കുറി ഉണ്ടാകുമെന്നാണ് സൂചനകള്‍.