തിരുവനന്തപുരം: പിഡബ്ല്യുസിയ്ക്ക് സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കാനുള്ള ശ്രമങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ തുടങ്ങിയതായി രേഖകള്‍. സെക്രട്ടറിയേറ്റില്‍ ഓഫീസ് തുടങ്ങാന്‍ നിര്‍ദേശം നല്‍കിയത് ഗതാഗത സെക്രട്ടറിയാണ്. സെക്രട്ടറിയേറ്റില്‍ നിലവിലുള്ള അസോസിയേറ്റുകള്‍ക്ക് ഇത്തരം ജോലികള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. അതിനുള്ള കാര്യക്ഷമത നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്കില്ലെന്ന് കുറിപ്പില്‍ ഗതാഗത സെക്രട്ടറി പറഞ്ഞു. അതുകൊണ്ട് പിഡബ്ല്യുസി സമര്‍പ്പിച്ച വാല്യു മാനേജ്‌മെന്റ് പ്രോപ്പോസല്‍ അംഗീകരിക്കാമെന്നും കുറിപ്പുണ്ട്. മെഗാ പ്രോജക്ടുകള്‍ കൈര്യം ചെയ്യുന്നതിന് ബാക്ക്‌ഡോര്‍ ഓഫീസ് അത്യാവശ്യമെന്ന് ഗതാഗത സെക്രട്ടറിയുടെ കുറിപ്പില്‍ പറയുന്നു.
27-9-2018ലാണ് പിഡബ്യുസി ഓഫീസ് തുറക്കാന്‍ കുറിപ്പ് നല്‍കിയത്.











