തിരുവനന്തപുരം: 110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ 15 പേര്‍ ഉള്‍പ്പെടെ 59 പ്രതികള്‍ക്ക് എതിരെയാണ് കുറ്റപത്രം. 533 പേജുള്ള കുറ്റപത്രത്തില്‍ 1417 സാക്ഷികളും 1611 രേഖകളും 376 മുതലുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2016 ല്‍ നടന്ന വെടിക്കെട്ട് അപകടത്തില്‍ 110 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളുമാണ് നശിച്ചത്.











