ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വീണ്ടും വായ്പാ തട്ടിപ്പ്. ഡിഎച്ച്എഫ്എല്ലുമായി ബന്ധപ്പെട്ട് 3,689 കോടിയുടെ വായ്പാ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. ഡിഎച്ച്എഫ്എല്ലിന്‍റെ വായ്പ കിട്ടാക്കടമായാണ് ബാങ്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ വായ്പാ തട്ടിപ്പാണ് ഇത്.
2018ല്‍ വജ്രവ്യാപാരി നീരവ് മോദിയുമായി ബന്ധപ്പെട്ട 11,300 കോടിയുടെ വായ്പാതട്ടിപ്പാണ് ആദ്യം പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് നീരവ് മോദിയെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലണ്ടനില്‍വച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.