ശ്രീനഗര്‍: പുല്‍വാമയിലെ സദൂറയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ജമ്മുകശ്മീര്‍ പോലീസ്, കരസേന, സുആര്‍പിഎഫ് എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഏറ്റുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും ഭീകരര്‍ക്കായുളള തെരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും വന്‍ ആയുധശേഖരവും സുരക്ഷാ സേമ കണ്ടെടുത്തു. കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ സുരക്ഷാസേന വധിച്ച ഭീകരരുടെ എണ്ണം ഏഴായി. വെള്ളിയാഴ്ച വൈകിട്ട് ഷോപ്പിയാനിലെ കിലൂറയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.











