തിരുവനന്തപുരം: ധൂര്‍ത്തിന്റേയും ആര്‍ഭാടത്തിന്റേയും മുഖമുദ്രയാണ് സ്പീക്കറെന്ന് പി.ടി തോമസ് സഭയില്‍ ആരോപിച്ചു. സഭ ടിവി ധൂര്‍ത്തിന്റെ കൂടാരമാണെന്നും ശങ്കരനാരായണന്‍ തമ്പി ഹാളും ധൂര്‍ത്തിന് ഉദാഹരണമാണെന്നും പിടി തോമസ് പറഞ്ഞു.
നിഷ്പക്ഷനായി പെരുമാറേണ്ട സ്പീക്കര്‍ പലപ്പോഴും രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നു. അവകാശ ലംഘന നോട്ടീസ് പരിഗണിക്കുന്നതില്‍ പോലും സ്പീക്കര്‍ വിവേചനം കാട്ടിയെന്ന് പി.ടി തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വിനീത വിധേയനെപ്പോലെയാണ് സ്പീക്കര്‍ പെരുമാറുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ ജയിലില്‍ പോകുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യവെയാണ് പി.ടി തോമസിന്റെ പ്രതികരണം. പ്രമേയം സഭ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതോടെ, സ്പീക്കര്‍ ഡയസ്സ് വിട്ടിറങ്ങി. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയാണ് സഭ നിയന്ത്രിച്ചത്. താഴെ ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലാണ് ശ്രീരാമകൃഷ്ണന്‍ ഇരുന്ന് പ്രതിപക്ഷ പ്രമേയം കേട്ടത്. എം.ഉമ്മര്‍ എംഎല്‍എ പ്രതിപക്ഷ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ ബിജെപി അംഗം ഒ.രാജഗോപാല്‍ അനുകൂലിച്ചു.











