ഡല്‍ഹി: 19 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-51 വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. ആമസേണിയ ഉപഗ്രവും 18 ചെറു ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കും.
ഇതോടെ ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യം പുതു ചരിത്രത്തിലേക്കാണ് കുതിച്ചത്. പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കുന്ന ഏജന്‍സിയെന്ന ഗണത്തിലേക്ക് ഇസ്‌റോ ഉയര്‍ന്നു. ബ്രസീല്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ ആമസോണിയ-1 ആണ് പ്രഥമ വാണിജ്യ ദൗത്യത്തില്‍ വിക്ഷേപിച്ചത്. ആമസോണ്‍ കാടുകളിലെവനനശീകരണം കണ്ടുപിടിക്കലാണ് ഈ ഉപഗ്രഹത്തിന്റെ പ്രധാന ജോലി.











