ഇനി മുതല്‍ പിഎസ്‌സി പരീക്ഷ രണ്ട് ഘട്ടം. സ്‌ക്രീനിങ് ടെസ്റ്റും നടത്തും. മാര്‍ക്ക് അന്തിമഫലത്തെ ബാധിക്കില്ല. രണ്ടാം ഘട്ടത്തിലേക്ക് കടക്കുക സ്‌ക്രീനിംഗില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രമാണെന്ന് പിഎസ് സി ചെയര്‍മാന്‍ എം.കെ സക്കീര്‍ പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം നല്‍കിയിട്ടുണ്ട് എന്ന് പിഎസ്‌സി ചെയര്‍മാന്‍ എം.കെ സക്കീര്‍ പറഞ്ഞു. പട്ടികകള്‍ എല്ലാം നിയമം അനുസരിച്ചാണ് തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റുകളില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടുന്നത്. സ്വാഭാവികമാണ്. ഒഴിവിന്റെ അഞ്ച് ഇരട്ടി ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തണമെന്ന് നിയമം. മുന്‍കാലങ്ങളില്‍ നടന്ന രീതി തന്നെയാണ് ഇപ്പോള്‍. ഉദ്യോഗാര്‍ത്ഥികളെ ഒപ്പം നിര്‍ത്തി പ്രശ്‌നമുണ്ടാക്കുന്നത് ആക്ഷേപകരം. ലിസ്റ്റിലുള്ളവരുടെ എണ്ണം ചുരുക്കാന്‍ കഴിയില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ സെപ്തംബര്‍ മുതല്‍ നടത്തും. ഓണ്‍ലാന്‍ വെരിഫിക്കേഷന് താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുമെന്നും പിഎസ്‌സി ചെയര്‍മാന്‍ പറഞ്ഞു.
കെഎഎസ് പ്രാഥമിക പരീക്ഷാഫലം ഓഗസ്റ്റ് 26ന് പ്രസിദ്ധീകരിക്കുമെന്ന് പിഎസ് സി ചെയര്‍മാന്‍ പറഞ്ഞു.