മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി ശോഭ സുരേന്ദ്രന്‍. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത്. തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യാമെന്ന് ഗവര്‍ണര്‍ പിഎസ്‌സി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. ഗവര്‍ണറുമായുള്ള ചര്‍ച്ചയില്‍ സന്തോഷമെന്ന് സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.
അതേസമയം, പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. സര്‍ക്കാരിന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കി. പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണം. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്തണം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.