ആഗ്ര: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആഗ്രയില്‍ സ്മൃതിയുടെ വാഹനവ്യൂഹം പ്രവര്‍ത്തകര്‍ തടഞ്ഞു. കേന്ദ്ര വനിത ശിശു വികസന വകുപ്പ് കൈകാര്യം ചെയ്യുന്ന സ്മൃതി ഇറാനിയുടെ രാജി ആവശ്യപ്പെട്ട് വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഹത്രാസ് സംഭവത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് നേരത്തെ സ്മൃതി ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു സ്മൃതിയുടെ പ്രസ്താവന.
സ്ത്രീശാക്തീകരണം ശക്തമായി നടക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന സ്മൃതിയുടെ അവകാശവാദവും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഹത്രാസില്‍ 19 കാരി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുമ്പോഴായിരുന്നു യുഎന്നില്‍ സ്മൃതിയുടെ അവകാശവാദം.












