തിരുവനന്തപുരം: സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. നികുതിയിളവ് നല്‍കാന്‍ മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും അനുമതി വേണമെന്ന നിലപാട് ബസുടമകള്‍ അംഗീകരിച്ചില്ല.
സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കണമെന്ന് ബസുടമകളോട് മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സര്‍വീസ് നിര്‍ത്തുകയാണെങ്കില്‍ ജനങ്ങള്‍ പൊതുഗതാഗതം ഉപേക്ഷിക്കുന്ന നിലയിലേക്ക് എത്തുമെന്ന് മന്ത്രി പറഞ്ഞു.
യാത്രക്കാരുടെ കുറവും ഇന്ധന വിലവര്‍ധനവും ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഒരു വിഭാഗം ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്. നഷ്ടമില്ലാതെ തുടര്‍ന്നാല്‍ സര്‍വീസ് നടത്തുന്നതില്‍ പ്രശ്നമില്ലെന്നാണ് ഇവര്‍ പറയുന്നത്.


















